ആരാധനാലയ നിയമത്തിനെതിരായ ഹർജി തള്ളി
Wednesday, April 2, 2025 2:19 AM IST
ന്യൂഡൽഹി: ആരാധനാലയ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് സമർപ്പിച്ച പുതിയ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി.
ഒരേ വിഷയത്തിൽ ഒന്നിലധികം ഹർജികൾ പരിഗണിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിലവിൽ പരിഗണനയിലുള്ള കേസുകളിൽ ഭാഗമാകാൻ അപേക്ഷ നൽകാൻ ഹർജിക്കാരനായ നിയമവിദ്യാർഥി നിതിൻ ഉപാധ്യായയോട് ബെഞ്ച് നിർദേശിച്ചു. നിലവിലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പ്രധാന ഹർജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ പ്രത്യേക ബെഞ്ചിന്റെ പരിഗണനയിലാണ്.