കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്
Thursday, April 3, 2025 2:06 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ കോടതിയിൽ വെല്ലുവിളിക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്.
കേന്ദ്രസർക്കാരിന്റെ ഈ കരിനിയമത്തിനെതിരേ കർഷകസമരത്തിന്റെ മാതൃകയിൽ തെരുവിൽ പോരാടുമെന്നും ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തി നിയമ ബോർഡ് അംഗങ്ങൾ അറിയിച്ചു.
മുസ്ലിം സമുദായത്തിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള നാടകമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ബില്ലിനെതിരായ പോരാട്ടം തുടക്കം മാത്രമാണെന്നും ബോർഡ് ഭാരവാഹികൾ വ്യക്തമാക്കി.