ടാങ്കർ ലോറിയിൽ വാതക ചോർച്ച; മൂന്നു മരണം
Wednesday, April 2, 2025 2:19 AM IST
ജയ്പുർ: രാജസ്ഥാനിലെ ബേവാർ ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന കെമിക്കൽ ഫാക്ടറിക്കു സമീപം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽനിന്നുണ്ടായ വാതക ചോർച്ചയെത്തുടർന്ന് ഫാക്ടറി ഉടമ ഉൾപ്പെടെ മൂന്നുപേർ ശ്വാസംമുട്ടി മരിച്ചു.
തിങ്കളാഴ്ച അർധരാത്രിയാണു സംഭവം. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അൻപതോളംപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. നൈട്രിക് ആസിഡാണു ടാങ്കറിലുണ്ടായിരുന്നതെന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് ടാങ്കർ പാർക്ക് ചെയ്തിരുന്നതെന്നും ജില്ലാ കളക്ടർ മഹേന്ദ്ര ഖഡ്ഗാവത് പറഞ്ഞു.