അന്പതോളം വിദേശ സർവകലാശാലകൾക്ക് അനുമതി നൽകിയേക്കും: വിദ്യാഭ്യാസമന്ത്രി
Thursday, April 3, 2025 3:10 AM IST
ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ മൂന്നു വിദേശസർവകലാശാലകളാണു പ്രവർത്തിക്കുന്നതെന്നു വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.
വിദ്യാർഥികളുടെ താത്പര്യം ലക്ഷ്യമിട്ട് വരുംനാളുകളിൽ അന്പതോളം മികച്ച വിദേശസർവകലാശാലകൾക്ക് യുജി അനുമതി നൽകിയേക്കുമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. 15 ലക്ഷത്തോളം വിദ്യാർഥികളാണ് വിദേശസർവകലാശാലകളിൽ വിദ്യാഭ്യാസം നേടുന്നത്.