കുനാൽ കമ്രയ്ക്കു മൂന്നാമതും സമൻസ്
Thursday, April 3, 2025 3:10 AM IST
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരേയുള്ള വിവാദ പരാമർശത്തിന്റെ പേരിലുള്ള കേസിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരേ പുതിയ സമൻസ്.
അടുത്ത തിങ്കളാഴ്ച മുംബൈ ഖാർ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണു നിർദേശം. കമ്രയ്ക്കെതിരേയുള്ള വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
പോലീസ് സംഘം വസതിയിലെത്തിയെങ്കിലും കുനാൽ കമ്രയെ കണ്ടെത്താനായില്ലെന്നാണ് മുംബൈ പോലീസ് നൽകുന്ന വിവരം. നിലവിൽ പുതുച്ചേരിയിലാണ് കുനാൽ കമ്ര. അതേസമയം, മുംബൈയിലെത്തിയാൽ കുനാൽ കമ്രയ്ക്കു സംരക്ഷണം ഉറപ്പാക്കുമെന്നു പോലീസ് പറഞ്ഞു.