കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Thursday, April 3, 2025 2:06 AM IST
ദിഗ്ലിപുർ: ആൻഡമാനിൽ കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. റിപ്പബ്ലിക് ആൻഡമാൻ എന്ന പ്രാദേശിക വാർത്താ ചാനലിന്റെ ഉടമ ഷാദേബ് ഡേയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ദിഗ്ലിപുരിലെ ദേശബന്ധുനഗറിലുള്ള വയലിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീ ഉൾപ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
സ്ത്രീയുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.