ഒന്നും മിണ്ടാതെ മോദി
Friday, February 7, 2025 4:48 AM IST
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്നു സംശയിക്കപ്പെടുന്ന ഇന്ത്യക്കാരെ സൈനികവിമാനത്തിൽ അമേരിക്ക നാടുകടത്തിയ വിഷയത്തിൽ മൗനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി നൽകിയുള്ള പ്രസംഗത്തിൽ ഇരുസഭകളെയും സ്തംഭിപ്പിച്ച നാടുകടത്തൽ വിഷയം ഒരിക്കൽ പോലും മോദി പരാമർശിച്ചില്ല.