ഗോവ മുഖ്യമന്ത്രിയുടെ സ്വകാര്യ ഇ മെയിൽ ഹാക്ക് ചെയ്തു
Sunday, December 1, 2024 2:23 AM IST
പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സ്വകാര്യ ഇ മെയിൽ ഹാക്ക് ചെയ്തു. കഴിഞ്ഞ 19 നു രാത്രി നടന്ന ഹാക്കിംഗിൽ അക്കൗണ്ടിനു കാര്യമായ തകരാർ സംഭവിച്ചില്ല.
ഗോവ പോലീസിന്റെ സൈബർ ക്രൈംസെൽ അഞ്ചു മണി ക്കൂറിനുള്ളിൽ മുഖ്യമന്ത്രിയുടെ ഇ-മെയിൽ പുനഃസ്ഥാപിച്ചു. യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഈ അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നു. ഹാക്കറെ കണ്ടുപിടിക്കാൻ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.