ന്യൂ​​​​​ഡ​​​​​ല്‍​ഹി: നി​​​​​രോ​​​​​ധി​​​​​ത സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ല​​​​​ഷ്‌​​​​​ക​​​​​ർ-​​​​​ഇ-​​​​​തൊ​​​​​യ്ബ (എ​​​​​ല്‍​ഇ​​​​​ടി) ഭീ​​​​​ക​​​​​ര​​​​​ന്‍ സ​​​​​ല്‍​മാ​​​​​ന്‍ റ​​​​​ഹ്‌​​​​മാ​​​​ന്‍ ഖാ​​​​​നെ റു​​​​​വാ​​​​​ണ്ട ഇ​​​​​ന്ത്യ​​​​​ക്കു​​കൈ​​​​​മാ​​​​​റി.

ഇ​​​​​ന്‍റ​​​​​ര്‍​പോ​​​​​ളി​​​​​ന്‍റെ റെ​​​​​ഡ് നോ​​​​​ട്ടീ​​​​​സി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ റു​​​​​വാ​​​​​ണ്ട​​​​​യി​​​​​ലെ കി​​​​​ഗാ​​​​​ലി​​​​​യി​​​​​ല്‍വ​​​​​ച്ചാ​​​​​ണ് ഇ​​​​​യാ​​​​​ളെ അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്. ബം​​​​​ഗ​​​​​ളൂ​​​​​രു ജ​​​​​യി​​​​​ലു​​​​​ക​​​​​ളി​​​​​ലെ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​നക്കേ​​​​​സി​​​​​ല്‍ സ​​​​​ല്‍​മാ​​​​​ന്‍ ഉ​​​​​ള്‍​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. ഭീ​​ക​​ര​​ർ​​​ക്ക് സ്‌​​​​​ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ള്‍ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്ത​​​​​തി​​​​​ലും ഇ​​​യാ​​​ൾ​​​ക്കു പ​​​​​ങ്കു​​​​​ള്ള​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.


റു​​​​​വാ​​​​​ണ്ട ഇ​​​​​ന്‍​വെ​​​​​സ്റ്റി​​​​​ഗേ​​​​​ഷ​​​​​ന്‍ ബ്യൂ​​​​​റോ, ഇ​​​​​ന്‍റ​​​​​ര്‍​പോ​​​​​ള്‍, നാ​​​​​ഷ​​​​​ണ​​​​​ല്‍ സെ​​​​​ന്‍​ട്ര​​​​​ല്‍ ബ്യൂ​​​​​റോ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ​​​​​യാ​​​​യിരുന്നു അ​​​​​റ​​​​​സ്റ്റ്. ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ര്‍​ച്ചെ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക​​​​​യ​​​​​ച്ച സ​​​​​ല്‍​മാ​​​​​നെ എ​​​​​ന്‍​ഐ​​​​​എ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. നേ​​​​​ര​​​​​ത്തേ പി​​​​​ടി​​​​​കി​​​​​ട്ടാ​​​​​പ്പു​​​​​ള്ളി​​​​​യാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച സ​​​​​ല്‍​മാ​​​​​നെ​​​​​തി​​​​​രേ യു​​​​​എ​​​​​പി​​​​​എ, ആ​​​​​യു​​​​​ധ നി​​​​​യ​​​​​മം, സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു നി​​​​​യ​​​​​മം എ​​​​​ന്നി​​​​​വ ചു​​​​​മ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.