ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​ത്തി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന് ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും പാ​ടെ സ്തം​ഭി​ച്ചു.

ലോ​ക്സ​ഭ​യി​ലെ പു​തി​യ കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര​യു​ടെ​യും ര​വീ​ന്ദ്ര ച​വാ​ന്‍റെ​യും സ​ത്യ​പ്ര​തി​ജ്ഞ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ത​ട​സ​മി​ല്ലാ​തെ ന​ട​ന്ന​ത്. ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ഇ​ന്ന​ലെ രാ​വി​ലെ സ​മ്മേ​ളി​ച്ച​യു​ട​ൻ അ​ദാ​നി​യു​ടെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ദാ​നി, മ​ണി​പ്പു​ർ, സം​ബാ​ൽ, വ​യ​നാ​ട് സ​ഹാ​യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് "ഇ​ന്ത്യ’ സ​ഖ്യം എം​പി​മാ​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര​പ്ര​മേ​യ ച​ർ​ച്ച​യ്ക്കു​ള്ള എ​ല്ലാ നോ​ട്ടീ​സു​ക​ളും സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യും രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ക​റും ത​ള്ളി. രാ​ജ്യ​സ​ഭ​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള 18 അ​ടി​യ​ന്ത​ര പ്ര​മേ​യ​ങ്ങ​ളാ​ണ് അ​ധ്യ​ക്ഷ​ൻ ത​ള്ളി​യ​ത്.


പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് ഇ​രു​സ​ഭ​ക​ളും നി​ർ​ത്തി​വ​ച്ചു. പി​ന്നീ​ട് ചേ​ർ​ന്ന​പ്പോ​ഴും സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും വ​ഴ​ങ്ങാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ​വ​രെ പി​രി​യു​ക​യാ​യി​രു​ന്നു.

വ​യ​നാ​ട്ടി​ൽ ജൂ​ലൈ 30നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഇ​ര​ക​ളാ​യ​വ​ർ​ക്കും അ​തി​ജീ​വി​ച്ച​വ​ർ​ക്കും സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രേ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് കോ​ണ്‍ഗ്ര​സ് അ​റി​യി​ച്ചു.