ബിർസ മുണ്ടയുടെ ചെറുമകൻ വാഹനാപകടത്തിൽ മരിച്ചു
Saturday, November 30, 2024 1:18 AM IST
റാഞ്ചി: സ്വാതന്ത്ര്യസമരസേനാനിയും ഗോത്രവിഭാഗക്കാരുടെ സമുന്നത നേതാവുമായ ബിർസ മുണ്ടയുടെ ചെറുമകൻ മംഗൾ മുണ്ട(45) അന്തരിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റ് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ തിങ്കളാഴ്ചയായിരുന്നു അപകടം.
യാത്രാവാഹനത്തിന്റെ മുകളിൽനിന്നു വീണ മംഗളിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരേ സധൈര്യം പോരാടിയ ബിർസ മുണ്ട 1875ലാണു ജനിച്ചത്. ഇരുപത്തിയഞ്ചാം വയസിൽ ബ്രിട്ടീഷുകാരുടെ കസ്റ്റഡിയിൽ അദ്ദേഹം മരിച്ചു.