സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ദന്പതികൾ മരിച്ചു
സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ദന്പതികൾ മരിച്ചു
Wednesday, August 28, 2024 3:53 AM IST
കോ​ട്ട​യം: എം​സി റോ​ഡി​ൽ മ​ണി​പ്പു​ഴ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ദ​മ്പ​തി​ക​ള്‍ക്ക് ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം മൂ​ല​വ​ട്ടം പു​ത്ത​ന്‍പ​റ​മ്പി​ല്‍ പി.​എ​സ്. മ​നോ​ജ് (49), ഭാ​ര്യ പ്ര​സ​ന്ന (45) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​കോ​ട്ട​യം മ​ണി​പ്പു​ഴ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍പ​റേ​ഷ​ന്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പെ​ട്രോ​ള്‍ അ​ടി​ച്ച​ശേ​ഷം ഇ​വ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ള്‍ എ​തി​ര്‍ദി​ശ​യി​ല്‍നി​ന്നു അ​മി​ത​വേ​ഗ​ത്തി​ല്‍ എ​ത്തി​യ പി​ക്ക​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡ​രി​കി​ലേ​ക്കു തെ​റി​ച്ചു​വീ​ണ ഇ​രു​വ​രെയും ഇ​തു​വ​ഴി എ​ത്തി​യ ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.


മ​ക്ക​ള്‍: അ​ന​ന്ത​കൃ​ഷ്ണ​ന്‍ (ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ൾ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി), അ​മൃ​ത (മു​ട്ട​മ്പ​ലം ശ്രീ​വി​ദ്യാ​ധി​രാ​ജ സ്‌​കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.