തീവണ്ടിപ്പാളത്തിൽ, മരണം മുന്നിലെത്തിയിട്ടും ഒരടി പോലും പതറാതെ രക്ഷപ്പെട്ട വൃദ്ധന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
അപകടകരമായ രീതിയിൽ പാളത്തിൽ ഇരിക്കുകയായിരുന്ന ഈ വൃദ്ധനെ, ഇന്റർനെറ്റ് ലോകം "ചാച്ചാ' എന്നാണ് വിളിച്ചത്.
ട്രെയിൻ അടുക്കുന്നതൊന്നും വകവെക്കാതെ ഇദ്ദേഹം ധൈര്യമായി പാളത്തിൽ ഇരുന്നു. പ്രാഥമിക ആവശ്യങ്ങൾക്കായി വൃദ്ധൻ റെയിൽവേ ട്രാക്കിന് സമീപത്തേക്ക് പോയതാണെന്നും, കയ്യിൽ ഒരു കുപ്പി വെള്ളം ഉണ്ടായിരുന്നതിനാലും മൂത്രമൊഴിക്കാനോ മറ്റോ ഇരുന്നതാകാമെന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്.
എന്നാൽ, തൊട്ടുപിന്നാലെ അതിവേഗത്തിൽ ഒരു ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞെത്തി. അടുത്ത നിമിഷം സംഭവിച്ച കാര്യങ്ങൾ കാഴ്ചക്കാരെ അമ്പരപ്പിച്ചു. ലോക്കോ പൈലറ്റ് മുന്നറിയിപ്പ് നൽകാനായി തുടർച്ചയായി ഹോൺ മുഴക്കുന്നുണ്ടായിരുന്നു. എന്നാൽ, ഈ ഭീകരമായ അവസ്ഥയിലും അദ്ദേഹം അൽപ്പം പോലും പരിഭ്രാന്തനായില്ല.
വളരെ ശാന്തതയോടെ എഴുന്നേറ്റ്, പ്ലാറ്റ്ഫോമിലേക്ക് കയറി മാറിനിന്നു. ട്രെയിൻ ഇദ്ദേഹത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അതിവേഗം കടന്നുപോയി. ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വൃദ്ധൻ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഈ ഭീതിയുണർത്തുന്ന നിമിഷം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഒരു കാഴ്ചക്കാരനാണ് മൊബൈൽ ഫോണിൽ പകർത്തിയത്.
ട്രെയിൻ കടന്നുപോകുമ്പോൾ തൊട്ടടുത്ത് നിന്നവർ ഞെട്ടലോടെ നെടുവീർപ്പിടുന്നതും പരിഭ്രാന്തരാകുന്നതും വീഡിയോയിലുണ്ട്. മരണത്തെ മുഖാമുഖം കണ്ടിട്ടും വൃദ്ധൻ കാണിച്ച അസാമാന്യമായ സംയമനവും സാവധാനത്തിലുള്ള പ്രതികരണവും സോഷ്യൽ മീഡിയ ഉപയോക്താക്കളെ ശരിക്കും അത്ഭുതപ്പെടുത്തി.
നിരവധി പേരാണ് ഈ സംഭവത്തോട് പ്രതികരിച്ച് രംഗത്തെത്തിയത്. പലരും ഹിന്ദു പുരാണങ്ങളിലെ മരണത്തിന്റെ ദേവനായ "യമനുമായി ചാച്ചായ്ക്ക് നേരിട്ട് ബന്ധമുണ്ടായിരിക്കും' എന്ന് തമാശയായി പറഞ്ഞു. "ഇങ്ങനെ ട്രാക്ക് മുറിച്ചുകടക്കുന്നത് തീർത്തും തെറ്റാണ്. ദൂരേക്ക് നോക്കി ട്രെയിനില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ട്രാക്ക് ക്രോസ് ചെയ്യാവൂ.
ട്രെയിൻ അടുത്തെത്തിയിട്ടും ഇങ്ങനെ ഹീറോയെപ്പോലെ പ്രവേശനം നടത്തരുത്.' ചിലർ ഈ പ്രവൃത്തിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നിരവധിപേർ "മരണത്തിൽ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടൽ" എന്ന് ഈ നിമിഷത്തെ വിശേഷിപ്പിച്ചു. റെയിൽവേ ട്രാക്കുകളിലെ അശ്രദ്ധ എത്രത്തോളം അപകടകരമാണെന്നതിന്റെ നേർചിത്രമാണ് ഈ വീഡിയോ.
Tags : Miraculous Escape Railway Track Stuns the Internet