x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സിഡ്നിയിൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ്; രണ്ടു മാറ്റങ്ങളോടെ ഇന്ത്യ


Published: October 25, 2025 08:57 AM IST | Updated: October 25, 2025 09:15 AM IST

സി​ഡ്നി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര ഓ​സീ​സ് 2-0 സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു.

ര​ണ്ട് മ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. അ​ർ​ഷ​ദീ​പ് സിം​ഗി​നും നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി​യ്ക്കും പ​ക​രം കു​ൽ​ദീ​പ് യാ​ദ​വി​നെ​യും പ്ര​സീ​ദ് കൃ​ഷ്ണ​യെ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഓ​സ്ട്രേ​ലി​യ സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റി​നു പ​ക​രം ന​ഥാ​ൻ എ​ല്ലി​സി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​ങ്കാ​രു​ക്ക​ൾ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ക. സ്പി​ന്ന​ർ​മാ​രെ തു​ണ​യ്ക്കു​ന്ന പി​ച്ചി​ലാ​ണ് മ​ത്സ​രം. സി​ഡ്നി​യി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​ക്ക് മി​ക​ച്ച റി​ക്കാ​ർ​ഡു​ണ്ട്.

ഒ​രു ദി​വ​സ​ത്തെ മാ​ത്രം ഇ​ട​വേ​ള​യി​ലാ​ണ് ഇ​ന്ത്യ അ​ടു​ത്ത മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്‌​ച വൈ​കു​ന്നേ​ര​മാ​ണ് താ​ര​ങ്ങ​ൾ സി​ഡ്‌​നി​യി​ൽ എ​ത്തി​യ​ത്. അ​തു​കൊ​ണ്ടു ത​ന്നെ പ​രി​ശീ​ല​നം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്‌​തു.

പ​ര​മ്പ​ര​യി​ൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും നി​രാ​ശ​പ്പെ​ടു​ത്തി​യ വി​രാ​ട് കോ​ലി​യി​ൽ ത​ന്നെ​യാ​ണ് എ​ല്ലാ ക​ണ്ണു​ക​ളും. സി​ഡ്നി​യി​ൽ താ​ര​ത്തി​ന് തി​ള​ങ്ങാ​നാ​കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, കെ.​എ​ൽ. രാ​ഹു​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഹ​ർ​ഷി​ത് റാ​ണ, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ് കൃ​ഷ്ണ

ഓ​സ്ട്രേ​ലി​യ: മി​ച്ച​ൽ മാ​ർ​ഷ്, ട്രാ​വി​സ് ഹെ​ഡ്, മാ​ത്യു ഷോ​ർ​ട്ട്, മാ​റ്റ് റെ​ൻ​ഷാ, അ​ല​ക്സ് കാ​രി, കൂ​പ്പ​ർ കോ​ണോ​ളി, മി​ച്ച​ൽ ഓ​വ​ൻ, ന​ഥാ​ൻ എ​ല്ലി​സ്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ആ​ദം സാം​പ, ജോ​ഷ് ഹേ​സ​ൽ​വു​ഡ്.

Tags : Australia batting Australia vs India Cricket

Recent News

Up