സിഡ്നി: ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് സിഡ്നിയിലാണ് മത്സരം ആരംഭിക്കുക. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 2-0 സ്വന്തമാക്കി കഴിഞ്ഞു.
ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് കങ്കാരുക്കൾ ഇന്ന് കളത്തിലിറങ്ങുക. ജയ്സ്വാളിന് ഇന്ത്യ അവസരം നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഓസ്ട്രേലിയൻ ടീമിൽ മിച്ചൽ സ്റ്റാർക്കിനും ഹേസൽവുഡിനും വിശ്രമം അനുവദിച്ചേക്കും. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിലാണ് മത്സരം. സിഡ്നിയിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച റിക്കാർഡുണ്ട്.
ഒരു ദിവസത്തെ മാത്രം ഇടവേളയിലാണ് ഇന്ത്യ അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരമാണ്
താരങ്ങൾ സിഡ്നിയിൽ എത്തിയത്. അതുകൊണ്ടു തന്നെ പരിശീലനം ഒഴിവാക്കുകയും ചെയ്തു.
പരമ്പരയിൽ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയ വിരാട് കോലിയിൽ തന്നെയാണ് എല്ലാ കണ്ണുകളും. സിഡ്നിയിൽ താരത്തിന് തിളങ്ങാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
Tags : india vs australia 3odi sydney