പെര്‍ത്ത്: ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പതറുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ്.
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മും (എട്ട്) വിരാട് കോഹ്ലിയും (0) നിരാശപ്പെടുത്തി. രോഹിത്തിനെ ഹെയ്സൽവുഡും കോഹ്ലിയെ മിച്ചൽ സ്റ്റാർക്കുമാണ് പുറത്താക്കിയത്.
ഇടക്ക് പെയ്ത മഴമൂലം മത്സരം 49 ഓവര്‍ വീതമായി വെട്ടിക്കുറച്ചു. രാജ്യാന്തര ക്രിക്കറ്റിൽ രോഹിത്തിന്റെ 500-ാം മത്സരമാണിത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (10) പുറത്തായി. നഥാൻ എല്ലിസിനാണ് വിക്കറ്റ്.
ബൗളർമാരെ സഹായിക്കുന്നതാണ് പെർത്തിലെ പിച്ചുകളുടെ പൊതുസ്വഭാവം. ഇതുവരെ നടന്ന മൂന്നു മത്സരങ്ങളിൽ രണ്ടിലും രണ്ടാമത് ബാറ്റു ചെയ്ത ടീം വിജയിച്ചു. 153 റൺസാണ് ചേസ് ചെയ്തു കീഴടക്കിയ ഉയർന്ന സ്കോർ.
Tags : australia vs india 1st odi