റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ വച്ച് മാസം തോറും സംഘടിപ്പിക്കുന്ന "ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' നവംബർ ഒന്നിന് നടക്കും.
ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രൂഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മിഷൻ ചെയർപഴ്സനും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും സ്പിരിച്വൽ ഷെയറിംഗിനു നേതൃത്വം നൽകുകയും ചെയ്യും.
ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂഷകളിൽ പങ്കുചേരും. നവംബർ ഒന്നിന് രാവിലെ 9.30ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനയും നടക്കും.
കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും അവസരം ഒരുക്കുന്ന കൺവൻഷൻ വൈകുന്നേരം നാലിന് സമാപിക്കും. ഇംഗ്ലിഷ് ഭാഷയിലുള്ള ശുശ്രൂഷകളും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ - 07848 808550, മാത്തച്ചൻ വിളങ്ങാടൻ - 07915 602258. Our lady Of La Salette, R C Church, 1 Rainham Road, Rainham, Essex, RM13 8SR, UK.
Tags : London Bible Convention Fr Joseph Mukkatt Sister Ann Maria