AI representative image
മനാമ സിറ്റി: ബഹറനിലെ സമാഹീജിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 23 വയസുകാരനായ യുവാവാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റ് ഏഴ് പേരെ അധികൃതർ രക്ഷപ്പെടുത്തി.
തിങ്കളാഴ്ചയാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അതേസമയം, അപകടത്തിൽപ്പെട്ടവര്ഡ സ്വദേശികളാണോ പ്രവാസികളാണോ എന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Tags : Bahrain fire accident