ചെന്നൈ: തമിഴ്നാട് കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. മരുതായലം(42) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരുതായലത്തിനെ ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ ഇയാൾ മരിച്ചു. വന്യജീവി ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : wildelephent