റാസൽഖൈമയിൽ നിന്നും നടൻ ഷറഫുദ്ദീൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷറഫുദീനെ പ്രേക്ഷകർക്കിടയിൽ ജനപ്രിയനാക്കിയ പ്രേമം സിനിമയുടെ റഫറൻസാണ് റാസൽഖൈമ.
എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദീൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. റാസൽഖൈമയിലെ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റയ്ക്കായിരുന്നു എന്ന ഷറഫുദ്ദീന്റെ ഡയലോഗ് പ്രേമം സിനിമ കണ്ട ആരും മറക്കാനിടയില്ല.
ഷറഫുദ്ദീന്റെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഷറഫുദ്ദീന്റെ ആ ഡയലോഗും വൈറലായിരുന്നു. പിന്നീട് പലരും ഈ ഡയലോഗ് കടമെടുത്ത് സംഭാഷണത്തിൽ പോലും ചേർക്കുമായിരുന്നു.
റാസൽഖൈമയിലെ രാജകുമാരന്റെ വലിയ വീട് എവിടെ എന്നാണ് ആരാധകർ തമാശരൂപേണ ചോദിക്കുന്നത്.
Tags : Sharafudheen Movie Premam