ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
1531509
Monday, March 10, 2025 1:48 AM IST
കൊല്ലങ്കോട്: ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പറത്തോട് ഫോറസ്റ്റ് കമ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ ഉദ്ഘാടനം ചെയ്തു.
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്ന ഉന്നതികള്‍ കേന്ദ്രികരിച്ചാണ് ക്യാമ്പ് നടന്നത്. 74 പേര് പങ്കെടുത്തു. കാന്‍സര്‍ സ്ക്രീനിംഗ്, ബിപി, ഷുഗര്‍, അനീമിയ, തുടങ്ങിയ പരിശോധനകള്‍ നടന്നു. മദ്യം, മയക്കുമരുന്ന് എന്നിവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെകുറിച്ചും സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടന്നു.
ടിബി, ലെപ്രസി മുതലായ രോഗങ്ങളുടെ സ്ക്രീനിംഗ് നടത്തി. സ്ഥിരംസമിതി അധ്യക്ഷന്‍ ആര്. ശിവന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി. ഉണ്ണികൃഷ്ണന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബോബി ജോണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രമേഷ്, ശ്രീലത പ്രസംഗിച്ചു.