‘സുതാര്യമായ നിയമങ്ങളിലൂടെ നിർമാണമേഖലയെ സംരക്ഷിക്കണം’
1531784
Tuesday, March 11, 2025 1:29 AM IST
ചിറ്റൂർ: നിർമാണമേഖലയിലെ സാമഗ്രികളുടെ വിലവർധനയും നികുതിയും പിടിച്ചുനിർത്തിയില്ലെങ്കിൽ മേഖല സ്തംഭിക്കുമെന്നും ഒരുദിവസം നിർമാണ മേഖല സ്തംഭിച്ചാൽ നികുതി ഇനത്തിൽ ലക്ഷക്കണക്കിനു രൂപ സർക്കാരിനു നഷ്ടമാകുമെന്നും അതിനാൽ സുതാര്യമായ നിയമങ്ങളിലൂടെ മേഖലയെ സംരക്ഷിക്കുകയും നിലനിർത്തുകയും വേണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ്ണൻ പറഞ്ഞു.
സംഘടനയുടെ പത്താം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചിറ്റൂർ മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി. കുട്ടൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.സി. വിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജാമണി സ്വാഗതം പറഞ്ഞു. കൊഴിഞ്ഞാമ്പാറ അസിസ്റ്റന്റ് ലേബർ ഓഫീസർ കെ. മുബീന ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി കെ.പി. ശശി, ഗണേഷ് കൈലാസ്, കെ. ചന്ദ്രൻ, വി. ഹരികുമാർ, ജില്ലാ ട്രഷറർ ടി. രാജാമണി, സെക്രട്ടറി ബിജു ചാർളി എന്നിവർ പ്രസംഗിച്ചു.