കൊഴിഞ്ഞാന്പാറ ഭാരതമാത കോളജിൽ ദേശീയസെമിനാർ
1531350
Sunday, March 9, 2025 7:08 AM IST
കൊഴിഞ്ഞാന്പാറ: ‘വിഷൻ 2047 ഫോർ ഇന്ത്യ 2.0: ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി സാന്പത്തിക ശാക്തീകരണം’എന്ന വിഷയത്തിൽ കൊഴിഞ്ഞാന്പാറ ഭാരതമാത കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഏകദിന ദേശീയ സെമിനാർ നടത്തി. സെമിനാറിൽ വിവിധ കോളജുകളിൽ നിന്നും 25 ഓളം ഗവേഷക വിദ്യാർഥികളും അക്കാദമിഷൻസും ബിരുദാനന്തര ബിരുദ വിദ്യാർഥികളും പങ്കെടുക്കുകയും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും ചെയ്തു.
കേരള യൂണിവേഴ്സിറ്റി കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് മുൻ സീനിയർ പ്രഫസർ ഡോ.ഗബ്രിയേൽ സൈമണ്‍ തട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ.എം.എസ്. കീർത്തി, ഡോ. ബൃന്ദ, ഡോ. ബി. ഇന്ദിര പ്രിയദർശിനി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. പോൾ തെക്കാനത്ത്, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. ഫിജോ ചിറ്റിലപ്പിള്ളി, കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഹെഡ് ജോണ്‍സി റാണി, അസി. പ്രഫ. ഷബാന എന്നിവർ സെമിനാറിന് നേതൃത്വം നൽകി.