ലഹരിക്കെതിരേ ജനജാഗ്രതാസദസ് നടത്തി
1531786
Tuesday, March 11, 2025 1:29 AM IST
തച്ചമ്പാറ: സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന നിരോധിതലഹരി ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെ ചിറക്കൽപ്പടി കമ്യൂണിറ്റി ഡെവലപ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനജാഗ്രത സദസ് നടത്തി. മണ്ണാർക്കാട് എസ്എച്ച്ഒ രാജേഷ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് അബൂബക്കർ ബാവിക്ക അധ്യക്ഷത വഹിച്ചു. ഡോ. കമ്മാപ്പ മുഖ്യാഥിതി ആയി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ചെറൂട്ടി, സി.ടി. അലി, മണികണ്ഠൻ പൊറ്റശേരി, ബഷീർ മാസ്റ്റർ, ബഷീർ മൗലവി, ഫാ. ഷിജു, ഫാ. സന്തോഷ്, ഫിറോസ് ബാബു, കെ.വി.എ.റഹ്മാൻ, പി.കെ. ലത്തീഫ്,അഷ്റഫ് അലി, ബാബു മങ്ങാടൻ, ബാലചന്ദ്രൻ, അസ്ലം മുടിക്കുന്നിൽ, ഹസൻ ഹാജി, നിയാസ് ഒമേഗ, ഫിറോസ് കഞ്ഞിച്ചാലിൽ, ഗിസാൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
കല്ലടിക്കോട്: തച്ചമ്പാറ പഞ്ചായത്ത് നടത്തിയ നിരോധിത ലഹരിവിരുദ്ധ കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. പി.എം. സഫീർ അധ്യക്ഷത വഹിച്ചു. കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് തച്ചമ്പാറയിൽ വിപുലമായ ബോധവത്കരണ സെമിനാർ നടത്താനും വിവിധ മേഖലകൾ കേന്ദ്രീകരിച്ചു ജനകീയ ഇന്റലിജിൻസ് വിംഗ് രൂപീകരിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാരദ സ്വാഗതം പറഞ്ഞു. മെംബർമാരായ മുച്ചിരിപ്പാടൻ മണി, മുൻ പ്രസിഡന്റ് ഒ. നാരായണൻ കുട്ടി, സക്കീർ ഹുസൈൻ, ഹരിദാസൻ, വ്യാപാരി വ്യവസായി പ്രധിനിധി നാസർ തേക്കത്ത്, മുഹമ്മദ് കുട്ടി, ടി. അബ്ദുൾ സലാം, സി.പി. അസ്കർ, പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.