ഡിഎംകെ കേന്ദ്രമന്ത്രിയുടെ കോലംകത്തിച്ചു
1531787
Tuesday, March 11, 2025 1:29 AM IST
കോയന്പത്തൂർ: പാർലമെന്റിൽ കേന്ദ്രമന്തി ധർമേന്ദ്ര പ്രധാന്റെ തമിഴ്നാടിനെതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിഎംകെയുടെ ആഭിമുഖ്യത്തിൽ കോയമ്പത്തൂരിൽ മന്ത്രിയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു. ഗാന്ധിപുരം സിറ്റി ബസ് സ്റ്റാൻഡിന് സമീപമുള്ള അണ്ണാ പ്രതിമയ്ക്ക് മുന്നിൽ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പെട്രോൾ ഒഴിച്ച് ധർമേന്ദ്ര പ്രധാന്റെ കോലം കത്തിക്കുകയും ചെയ്തു.
കോയമ്പത്തൂർ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ കാർത്തിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിരവധി ഡിഎംകെ അംഗങ്ങൾ പങ്കെടുത്തു. രണ്ടാം ബജറ്റ് സമ്മേളനം ആരംഭിച്ചപ്പോൾ തമിഴ്നാടിനുള്ള വിദ്യാഭ്യാസ ധനസഹായം സംബന്ധിച്ച് തമിഴ്നാട് എംപിമാർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. തമിഴ്നാട് എംപിമാർ ജനാധിപത്യവിരുദ്ധരാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.