ആശാ വർക്കർമാർക്ക് ഐഎൻടിയുസിയുടെ ഐക്യദാർഢ്യം
1531782
Tuesday, March 11, 2025 1:29 AM IST
വടക്കഞ്ചേരി: ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐഎൻടിയുസി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി. കിഴക്കഞ്ചേരിയിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധധർണ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് എം.കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ എം. പോൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലീലാമ്മ ജോസഫ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി പത്മനാഭൻ, ഐഎൻടിയുസി റീജണൽ സെക്രട്ടറി ടി.കെ. ഷാനവാസ്, മറിയക്കുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു.
ഐഎൻടിയുസി വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാവർക്കർമാർക്ക് ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധധർണ കെപിസിസി മെംബർ വി. സുദർശനൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് വി. വാസു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. അശോകൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറിമാരായ എൻ. വിഷ്ണു, സി.കെ. രഞ്ജിത്ത്, നിർമാണ തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി അംഗം അച്ചാമ്മ ജോസഫ്, ഡികെഡിഎഫ് മണ്ഡലം പ്രസിഡന്റ് കെ.പി. കൃഷ്ണൻ, പഞ്ചായത്ത് മെംബർ ആർ.സുരേഷ്, പി.ഹസൻ, പി.എച്ച്. കബീർ പ്രസംഗിച്ചു.