മരത്തിൽ നിന്നുവീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1531470
Monday, March 10, 2025 12:40 AM IST
ചിറ്റൂർ: വീട്ടുമുറ്റത്തെ മരത്തിൽനിന്നു ചക്ക പറിക്കുന്നതിനിടെ താഴെ വീണ് ഗുരുതരപരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കേണംപുള്ളി കണ്ടൻ മകൻ മണി(60) ആണ് മരിച്ചത്. ശനിയാഴ്ച രണ്ടരയ്ക്കാണ് അപകടം. ചിറ്റൂർ പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം നടത്തി. ഭാര്യ: കനകം. സഹോദരങ്ങൾ: നാരായണൻ, കല്യാണി, പാഞ്ചാലി.