വനിതാദിനത്തിൽ ലഹരിക്കെതിരേ എംഎസ്എസ് ലേഡീസ് വിംഗ്
1531510
Monday, March 10, 2025 1:48 AM IST
അലനല്ലൂർ: ലഹരിക്കും സാമൂഹിക തിന്മകൾക്കുമെതിരെ മാതൃശക്തിയുണർത്താൻ "കുടുംബമാകട്ടെ നമ്മുടെ ലഹരി ; തുടങ്ങാം പ്രതിരോധം വീടുകളിൽ നിന്ന് ' എന്ന പ്രമേയത്തിൽ മുസ്ലിം സർവീസ് സൊസൈറ്റി ലേഡീസ് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രൈമാസ കാമ്പയിനു അന്താരാഷ്ട്ര വനിതാ ദിനത്തിൽ തുടക്കമായി. വനിതാ ദിനാഘോഷവും ലഹരി വിരുദ്ധ കാമ്പയിനും എംഎസ്എസ് ജില്ലാ പ്രസിഡന്റ് പി. ഹസ്സൻഹാജി ഉദ്ഘാടനം ചെയ്തു.
ലേഡീസ് വിംഗ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യിൽ അധ്യക്ഷയായി. എംഎസ്എസ് ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ലേഡീസ് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി യു.കെ. സുബൈദ, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ കെ.എച്ച്. ഫഹദ്, ജില്ലാ വൈസ് പ്രസിഡന്റ് എം. ഷാഹിദ്, കെ. സുഹ്റ, കെ. സൗദ, സൽമ കോടത്ത്, കെ. സാഹിറ, പി.സീനത്ത്, പി. കദീജ, സി.അസ്മ, കെ. കദീജ പ്രസംഗിച്ചു.