ചതുരംഗം ചെസ് ടൂർണമെന്റ്
1531783
Tuesday, March 11, 2025 1:29 AM IST
പാലക്കാട്: അകത്തേത്തറ എൻഎസ്എസ് കോളജ് ഓഫ് എൻജിനീയറിംഗ് ലേ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷന്റെയും കൈസ ചെസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്ന ചതുരംഗം 2കെ25 ഓപ്പണ്‍ ചെസ് ടൂർണമെന്റ് സമാപിച്ചു, വിവിധ ജില്ലകളിൽ നിന്നായി 61 ഓളം താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
കോളജ് പ്രിൻസിപ്പൽ ഡോ. എൻ. രാജീവ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വ്യവസായിയും ചാരിറ്റി പ്രവർത്തകനുമായ നിഖിൽ കൊടിയത്തൂർ മുഖ്യാതിഥിയായി. കായികവിഭാഗം മേധാവി ഡോ.സി.ബി. രാജേഷ് സ്വാഗതം പറഞ്ഞു. കലിക്കട്ട് യൂണിവേഴ്സിറ്റി മുൻ ക്യാപ്റ്റൻ കൃഷ്ണപ്രസാദ് നന്ദി പറഞ്ഞു. പിജിഎം ചെസ്് അക്കാദമി പ്രതിനിധി മുരളി, ചെസ് ഇന്റർനാഷണൽ ആർബിറ്റർ ഗോവിന്ദൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ ജിനൻ ജോമോൻ (വയനാട്) ഒന്നും നീരജ് ദാസ് (ഒറ്റപ്പാലം) രണ്ടും അരവിന്ദ് ജെ. നായർ (തൃശൂർ) മൂന്നും സ്ഥാനങ്ങൾ നേടി.