ഭക്തിയുടെ നിറവിൽ കൊങ്ങൻപട ആഘോഷം
1531792
Tuesday, March 11, 2025 1:30 AM IST
ചിറ്റൂർ: നൂറുകണക്കിനു ഭക്തജനസാന്നിധ്യത്തിൽ ചിറ്റൂർ കൊങ്ങൻപട മഹോത്സവം ആഘോഷിച്ചു. ചിറ്റൂർ താലൂക്കിൽനിന്നും അയൽസംസ്ഥാനമായ തമിഴ്നാട് കോയമ്പത്തൂർ ജില്ലയിൽനിന്നും പതിവുപോലെ ക്ഷേത്ര ദർശനത്തിനും ഉത്സവത്തിൽ പങ്കെടുക്കാനുമായി വൻജനാവലി എത്തിയിരുന്നു.
കൊടുംചൂടിനു പ്രതിരോധിക്കാൻ വിവിധ സേവന സംഘടനകൾ സംഭാര വിതരണംനടത്തിയത് ശ്രദ്ധേയമായി. ഇന്നലെ പുലർച്ചെ അരത്തി കാവുതീണ്ടൽ, അരിമന്ദത്ത് ഈടുവെടി, ചിറ്റൂർകാവിൽ പഞ്ചവാദ്യം, വൈകുന്നേരം വേട്ടയ്ക്കൊരുമകൻ കാവിൽ പഞ്ചാരിമേളം, വൈകുന്നേരം ഭഗവതി കോലക്കുട്ടി എഴുന്നള്ളിപ്പ്, പാണ്ടിമേളംകൊട്ടി കാവുകയറൽ, കൊങ്ങന്റെ പടപ്പുറപ്പാട്, ഓലവായന, പടയോട്ടം, കട്ടിൽശവം എന്നീ പരിപാടികൾ നടന്നു. ഇന്നു പുലർച്ചെ നാലിന് ഗരുഡപ്പത്ത്, 7 ന് ശേഖരിവേല, രാത്രി 8ന് അച്ഛനും മകനും മുടുകനും വേല, ബുധനാഴ്ച പുലർച്ചെ 3 ന് തുങ്കുപ്പള്ള്, രാത്രി 8 ന് മലമ, 14ന് പുലർച്ചെ 3.30 ന് ഏഴൊടുക്കം, 18 ന് പൂലർച്ചെ 4 നു കിഴക്കേമന്ദത്ത്പള്ള് ചടങ്ങോടെ കൊങ്ങൻപട ഉത്സവത്തിനു സമാപനമാവും.