മണ്ണാർക്കാട്പൂരം കൊടിയേറി
1531501
Monday, March 10, 2025 1:48 AM IST
മണ്ണാർക്കാട്: അരകുറുശ്ശി ഉദയർക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മണ്ണാർക്കാട് പൂരത്തിനു കൊടിയേറി.
ക്ഷേത്രംതന്ത്രി പന്തലത്ത് ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ശ്രേയസ് എമ്പ്രാന്തിരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
തുടർന്ന് കല്ലൂർ ഉണ്ണികൃഷ്ണന്റെ തായമ്പക അരങ്ങേറി. ഉച്ചയ്ക്ക് ചാക്യാർകൂത്ത്, തുടർന്ന് നാദസ്വരം എന്നിവയുമുണ്ടായി.
ചെറിയാറാട്ട് വരെ രാവിലെ ഒന്പതുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ ആറാട്ട് എഴുന്നള്ളിപ്പ്, മേളം, നാദസ്വരം, വൈകുന്നേരം 4 .30 മുതൽ 5 .30 വരെ നാദസ്വരം, വൈകുന്നേരം 5. 30 മുതൽ 7 .30 വരെ തായമ്പക തുടർന്ന് കൊമ്പ്, കുഴൽപ്പറ്റ രാത്രി പത്തുമണി മുതൽ ആറാട്ട് എഴുന്നള്ളിപ്പ്, മേളം, ഇടക്ക പ്രദക്ഷിണം എന്നിവയാണ് പരിപാടികൾ. ഇന്ന് ക്ഷേത്രത്തിൽ രാത്രി 7. 30 മുതൽ പത്തുവരെ വയലിൻ കലാകാരൻ ജോബി മാത്യു വെമ്പാല അവതരിപ്പിക്കുന്ന വയലിൻ വിസ്മയം നടക്കും.
നാളെയാണ് കൂത്തുവിളക്ക്. രാത്രി 7. 30 മുതൽ പത്തുവരെ ആനന്ദം കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ജാസി ഗിഫ്റ്റ് മ്യൂസിക് നൈറ്റ് ഷോ നടക്കും.