വുമൺ വെൽഫെയർ സെന്റർ ഉദ്ഘാടനം
1531351
Sunday, March 9, 2025 7:08 AM IST
വടക്കഞ്ചേരി: ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് കണ്ണമ്പ്ര പഞ്ചായത്തിലെ കൊളയക്കാട്ടിൽ നിർമിച്ച വുമൺ വെൽഫയർ സെന്ററും വയോജന ആശ്രയകേന്ദ്രവും കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി.
കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരംസമിതി അധ്യക്ഷ കെ. സുലോചന, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യസ്ഥിരംസമിതി അധ്യക്ഷ ജയന്തി പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ.വി. ഗിരീഷ്, അസിസ്റ്റന്റ് എൻജിനീയർ സജീവ് എന്നിവർ പ്രസംഗിച്ചു.