കഞ്ചിക്കോട് ഗെയിൽ വാതക പൈപ്പ് ലൈൻ പൊട്ടി വാതകച്ചോർച്ച
1531348
Sunday, March 9, 2025 7:08 AM IST
പാലക്കാട്: വാട്ടർ അഥോറിറ്റി പണിക്കിടെ കഞ്ചിക്കോട് ഗെയിൽ വാതക പൈപ്പ് ലൈൻ പൊട്ടി. കഞ്ചിക്കോട് സത്രപ്പടി വ്യവസായ മേഖലയിലെ സ്വകാര്യ റബർകന്പനിക്ക് മുന്നിൽ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ സംഭവം. കോയന്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴിയിലെ പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്.
ഉഗ്രശബ്ദത്തോടെ നൂറ്മീറ്റർ ദൂരത്തിൽ മണ്ണ് തെറിച്ചുവീഴുകയും ചെയ്തു. റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. കഞ്ചിക്കോട് നിന്ന് ഒരുയൂണിറ്റും പാലക്കാട് നിന്ന് രണ്ട് യൂണിറ്റും ഫയർഫോഴ്സ് എത്തി നീണ്ട പരിശ്രമത്തിലൊടുവിൽ വാതകചോർച്ച താത്കാലികമായി അടക്കുകയായിരുന്നു. ഇതിനുപിന്നാലെ കൊച്ചിയിൽ നിന്ന് ഗെയിലിന്റെ വിദഗ്ദസംഘം എത്തി ചോർച്ച അടച്ചു.