കാൻസർ പരിശോധനാക്യാന്പും ബോധവത്കരണ ക്ലാസും
1531508
Monday, March 10, 2025 1:48 AM IST
മണ്ണാർക്കാട്: പ്ലാന്റേഷൻ കോർപറേഷൻ മണ്ണാർക്കാട് എസ്റ്റേറ്റിന്റെ നേതൃത്വത്തിൽ തെങ്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ തെങ്കര ഗ്രാമ പഞ്ചായത്ത് ഹാളിൽ കാൻസർ പരിശോധന ക്യാന്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആരോഗ്യം ആനന്ദം, അകറ്റാം അർബുദം എന്ന സംസ്ഥാനതല കാൻസർ പ്രതിരോധ ജനകീയ കാന്പയിനിന്റെ ഭാഗമായാണ് ക്യാന്പ് സംഘടിപ്പിച്ചത്. ക്യാന്പിന്റെ ഉദ്ഘാടനം തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി നിർവഹിച്ചു.
പിസികെ മണ്ണാർക്കാട് എസ്റ്റേറ്റ് മാനേജർ ഫാത്തിമ ഷിംജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വെൽഫെയർ ഓഫീസർ കെ. സന്ധ്യ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെംബർ മേരി ഷിബു, ഹെൽത്ത് ഓഫീസർ ഡോ. പ്രകാശ്, തെങ്കര കുടുംബരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ഗീത തുടങ്ങിയവർ പ്രസംഗിച്ചു. രശ്മി ബോധവത്കരണ ക്ലാസ്നയിച്ചു. പ്ലാന്റേഷൻ കോർപറേഷൻ മണ്ണാർക്കാട് എസ്റ്റേറ്റിലെ എല്ലാ തൊഴിലാളികളുടെയും ജീവനക്കാരുടെയും മെഡിക്കൽ ചെക്കപ്പും കാൻസർ സ്ക്രീനിംഗും നടത്തി.