കാതോലിക്ക ബാവ മുഖ്യരക്ഷാധികാരിയായി എലപ്പുള്ളി "പോരാട്ട ജനകീയ സമിതി'
1531504
Monday, March 10, 2025 1:48 AM IST
പാലക്കാട്: എലപ്പുള്ളിയിലെ നിർദിഷ്ട മദ്യനിർമാണശാലക്കെതിരേ കഴിഞ്ഞ ദിവസം നടന്ന ജനകീയ കൂട്ടായ്മ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യരക്ഷാധികാരിയായി എലപ്പുള്ളി പോരാട്ട ജനകീയ സമിതി' രൂപീകരിച്ചു.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ആർച്ച് ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ആക്ട്സ് പ്രസിഡന്റ് ഡോ. ഉമ്മൻ ജോർജ്, പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ, സുൽത്താൻപേട്ട രൂപതാധ്യക്ഷൻ ഡോ. പീറ്റർ അബിർ അന്തോണിസാമി, സർവോദയ മണ്ഡലം പ്രസിഡന്റ് ടി. ബാലകൃഷ്ണൻ, മൺസൂർ അലി ഹസാനി എന്നിവർ രക്ഷാധികാരികളാണ്.
ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനാണ് കോ-ഓർഡിനേറ്റർ. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതിബാബു സമിതിയുടെ അധ്യക്ഷ. കർഷക അവാർഡ് ജേതാവ് പി. ഭുവനേശ്വരി, ഡോ. ശുദ്ധോദനൻ എന്നിവർ ഉപാധ്യക്ഷർ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ, മെംബർ സന്തോഷ് പള്ളത്തേരി, വി. ശിവൻ, കെ. സുഭാഷ് എന്നിവർ കൺവീനർമാരാണ്.