കായികമേളയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ അനുമോദിച്ചു
1531512
Monday, March 10, 2025 1:48 AM IST
പട്ടഞ്ചേരി: ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളില്‍നിന്നും ജില്ലാതലത്തില്‍ കായിക ഇനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ആദരിക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു.
50 മീറ്റര്‍ ഓട്ടത്തില്‍ ദിയ എന്ന വിദ്യാര്‍ഥിനിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഗിരിജ (100 മീറ്റര്‍ ഓട്ടം) പ്രശാന്ത് (100 മീറ്റര്‍ ഓട്ടം) അക്ഷയ (100 മീറ്റര്‍ നടത്തം) അനില്‍കുമാര്‍ (100 മീറ്റര്‍ നടത്തം) ഷിജു (ഷോട്ട്പുട്ട്) എന്നിവരെയാണ് അനുമോദിച്ചത്. ബഡ്സ് സ്കൂള്‍ കുട്ടികള്‍ക്ക് റിട്ടയേഡ് നേവല്‍ ഓഫീസര്‍ മുരളിധരന് ക്ലാസെടുത്തു.
തത്തമംഗലം ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശൈലജ പ്രദീപ് അധ്യക്ഷത വഹിച്ചു.