മേഴ്സി കോളജിൽ ഏകദിന ദേശീയസെമിനാർ
1531343
Sunday, March 9, 2025 6:59 AM IST
പാലക്കാട:് മേഴ്സി കോളജിലെ ഗണിതശാസ്ത്രവിഭാഗം ഏകദിന ദേശീയസെമിനാർ സംഘടിപ്പിച്ചു. കോയന്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിലെ സൈബർ സെക്യൂരിറ്റി വിഭാഗത്തിലെ അധ്യാപകൻ ഡോ.സി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കോളജിലെ ഗണിതശാസ്ത്രവിഭാഗം മേധാവി ഡോ. നിത്യ അധ്യക്ഷത വഹിച്ചു.
ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നിർമലിനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ നടത്തിയത്. ഡോ.സി. ശ്രീനിവാസൻ, ഡോ.എസ്. കലൈവാണി, ഡോ.എ. ഹസീന എന്നിവർ പ്രസംഗിച്ചു. കേരളത്തിനകത്തും പുറത്തുമുളള കോളജുകളിലെ അധ്യാപകരും വിദ്യാർഥികളും സെമിനാറിൽ പങ്കെടുത്തു.