വീടിനു സമീപത്തെ പറന്പിൽ നിർത്തിയിട്ട രണ്ടു കാറുകൾ കത്തിനശിച്ചു
1531342
Sunday, March 9, 2025 6:59 AM IST
പാലക്കാട്: ഒലവക്കോട് താണാവിൽ വീടിനുസമീപം പറന്പിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഫ്രണ്ട്സ് അവന്യൂവിലെ അജിത്തിന്റെയും ഷെറിന്റെയും കാറാണ് കത്തിനശിച്ചത്.
അജിത്തിന്റെ വീടിനുപുറത്തായി പാർക്ക് ചെയ്തിരിക്കുകയായിരുന്നു ഇരുകാറുകളും. അടുത്തുള്ള പുല്ലിന് തീപിടിച്ചതിനെതുടർന്നാണ് അഗ്നിബാധ ഉണ്ടായതെന്ന് കരുതുന്നു.
പാലക്കാടുനിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. ഷാജുവിന്റെ നേതൃത്വത്തിൽ പാലക്കാട് അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീയണച്ചത്. രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളാണ് കത്തിനശിച്ചത്. എട്ടുലക്ഷം രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അജിത്ത് ഹേമാംബികനഗർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നു വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.