അതിജീവിതർക്ക് ഇരിപ്പിടങ്ങളുമായി വിശ്വാസ്
1531339
Sunday, March 9, 2025 6:59 AM IST
പാലക്കാട്: വനിതാ പോലീസ് സ്റ്റേഷനിൽ എത്തുന്ന അതിജീവിതർക്ക് ഇരിപ്പിടങ്ങൾ വിശ്വാസ് ഒരുക്കിനൽകി. വനിതാദിനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ.പി. പ്രേംനാഥ് ഇരിപ്പിടങ്ങൾ സബ് ഇൻസ്പെക്ടർ ഐശ്വര്യക്ക് കൈമാറി.
വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ.എൻ. രാഖിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശ്വാസ് നിയമവേദി കണ്‍വീനർ അഡ്വ.കെ. വിജയ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷീബ ലോബോ, സീനിയർ സിവിൽ പോലീസ് ഓഫീസർ വി. നിഷ, മാനേജിംഗ് കമ്മിറ്റി മെംബർ എം.പി. സുകുമാരൻ, വോളന്റിയർ അഡ്വ. രാജശ്രീ എന്നിവർ പ്രസംഗിച്ചു.