കോയന്പത്തൂരിൽ വനിതാദിനാഘോഷം
1531338
Sunday, March 9, 2025 6:59 AM IST
ക്രൈസ്റ്റ് ദി കിംഗ് പോളിടെക്നിക് കോളജ്
കോയമ്പത്തൂർ: ഒതക്കലമണ്ഡപം ഏരിയയിലെ ക്രൈസ്റ്റ് ദി കിംഗ് പോളിടെക്നിക് കോളജിൽ വനിതാദിനം ആഘോഷിച്ചു. കോളജ് പ്രിൻസിപ്പൽ ആന്റണി ഫെർണാണ്ടസ് സ്വാഗതം പറഞ്ഞു.
ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അഴഗി മീനാൽ, മാസ്റ്റർ ടീച്ചർ ഉമാമഹേശ്വരി, ഡെപ്യൂട്ടി പ്രിൻസിപ്പൽ മങ്കയ്യർക്കരശി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
തുടർന്ന് മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സമ്മാനവിതരണവും നടന്നു. ഐസിസി കമ്മിറ്റി ചെയർമാനും കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗം മേധാവിയുമായ അമൽ ദീപ നന്ദി പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രോവിൻസ്
കോയന്പത്തൂർ: വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രോവിൻസ് അന്തർദേശീയ വനിതാദിനം ആചരിച്ചു. റിട്ട.പ്രഫ. ശാന്ത മേനോൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പീളമേട്ടിൽ പ്രവർത്തിച്ചുവരുന്ന റെയിൻബോ ബ്രിഡ്ജ് സ്പെഷൽ സ്കൂളിലെ ഫൗണ്ടർ ഡയറക്ടർ രമ മേനോന് വേൾഡ് മലയാളി കൗൺസിൽ വുമൺ ജുവൽ ഓഫ് 2025 പുരസ്കാരം നൽകി ആദരിച്ചു. രമ മേനോൻ നടത്തിവരുന്ന ഈ സ്കൂളിൽ ഭിന്നശേഷിക്കാരായ 40 ഓളം കുട്ടികൾ പഠിച്ചുവരുന്നു.
ഡബ്ലിയുഎംസി വനിതാ വിഭാഗം പ്രസിഡന്റ് ഡോ. ജയന്തി പ്രദീപ്, ഡോ.സന്ധ്യ മേനോൻ, ഡോ. വത്സല വാരിയർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഡബ്ലിയുഎംസി പ്രസിഡന്റ് ഡോ. രാജേഷ് കുമാർ ഭാവിയിലും റെയിൻബോ ബ്രിഡ്ജ് സ്പെഷൽ സ്കൂളിന്റെ പ്രവർത്തനങ്ങളുമായി ഡബ്ലിയുസി കോയമ്പത്തൂർ സഹകരിച്ചു പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകി. വൈസ് ചെയർമാൻ രാജൻ ആറുമുഖം നന്ദി പറഞ്ഞു.