മംഗലംഡാമിൽനിന്ന് കെഎസ്ആർടിസി ബസ് വേണം
1531337
Sunday, March 9, 2025 6:59 AM IST
മംഗലംഡാം: മംഗലം ഡാമിൽനിന്നും മുടപ്പല്ലൂർ, ചെല്ലുപടി, അണക്കപ്പാറ വഴി പാലക്കാട്ടേക്കു പുതിയ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നു ചെല്ലുപടി കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എൻ. രമേശ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കെ.വി. കണ്ണൻ, മണ്ഡലം പ്രസിഡന്റ് കെ. എം. ശശീന്ദ്രൻ , ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. അശോകൻ, എം. സുരേഷ് കുമാർ, വി. വാസു, ആർ. സുരേഷ്, എൻ. ദിനകരൻ എന്നിവർ പ്രസംഗിച്ചു.