അജ്ഞാതവാഹനം മോപ്പഡിലിടിച്ച് പരിക്കേറ്റ യുവതി മരിച്ചു
1531122
Saturday, March 8, 2025 11:23 PM IST
വണ്ടിത്താവളം: അജ്ഞാതവാഹനം മോപ്പഡിലിടിച്ച് ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. നന്ദിയോട് ഒടുകുറുഞ്ഞി രാജന്റെ മകൾ തുളസി (32) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഏഴിന് ഏന്തൽപ്പാലത്തുവച്ച് മോപ്പഡിൽ അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു. ഇടിച്ചവാഹനം നിർത്താതെ പോയി. മീനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി ഇന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മേൽനടപടികൾ സ്വീകരിക്കും. സംസ്കാരം ഐവർമഠത്തിൽ. മീനാക്ഷിപുരം പോലീസ് നിർത്താതെ പോയ അജ്ഞാതവാഹനത്തെ കുറിച്ച് അന്വേഷണം നടത്തിവരുന്നു. അമ്മ: രുഗ്മണി. മകൻ: ശ്രീകുട്ടൻ.