ചിറ്റൂരിലെ നിർദിഷ്ട കക്കൂസ്മാലിന്യ പ്ലാന്റിനെതിരേ പ്രതിഷേധം ശക്തം
1530904
Saturday, March 8, 2025 12:21 AM IST
ചിറ്റൂർ: പുഴപ്പാലം ജനവാസമേഖലയിൽ കക്കൂസ്മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാനുള്ള ചിറ്റൂർ- തത്തമംഗലം നഗരസഭയുടെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തം.
പതിനായിരത്തിലധികം കുടുംബങ്ങൾക്കു കുടിവെള്ളം പന്പിംഗ്- ശുദ്ധീകരണകന്ദ്രം ഈ പ്രദേശത്താണുള്ളത്. കൂടാതെ നിരവധി വീടുകളും കെഎസ്ആർടിസി ഡിപ്പോ, സ്വകാര്യ ആശുപത്രി, പൊതുമരാമത്ത് റെസ്റ്റ്ഹൗസ്, അഗ്നിരക്ഷാനിലയം എന്നിവയും പുഴയോരപ്രദേശത്തുണ്ട്. പുഴയിലാകട്ടെ നിരവധി തടയണകളുമുണ്ട്. ഇത്തരം അടിയന്തര ഘടകങ്ങളൊന്നും നിരീക്ഷിക്കാതെയാണ് നഗരസഭാ അധികൃതർ മാലിന്യ സംസ്കരണ പ്ലാന്റ് നിർദിഷ്ട സ്ഥലത്ത് നിർമിക്കാൻ ഒരുങ്ങുന്നത്.
ഇക്കഴിഞ്ഞ ദിവസം നഗരസഭാ അധികൃതർ ഈ സ്ഥലത്തു നടത്തിയ മണ്ണുപരിശോധന കോൺഗ്രസ് ഭാരവാഹികൾ തടഞ്ഞിരുന്നു.
ഇതിനു ശേഷം കോൺഗ്രസ് ഭാരവാഹികളും നഗരസഭാ അധികൃതരും ജില്ലാകളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. സംഭസ്ഥലം സന്ദർശിച്ച് തുടർനടപടികൾ ആലോചിക്കാമെന്നു ജില്ലാ കളക്ടർ അറിയിച്ചിരുന്നു. അതുവരേയും തുടർ നടപടികളുണ്ടായിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം.
നിർമാണവുമായി നഗരസഭ മുന്നോട്ടുപോയാൽ ശക്തമായ പ്രക്ഷോഭത്തിനു തുടക്കമിടുമെന്നു കോൺഗ്രസ് നേതാക്കൾ അറിയിച്ചു.