വില്വധ്വനി നാടകോത്സവം സമാപിച്ചു
1591444
Sunday, September 14, 2025 1:15 AM IST
തിരുവില്വാമല: ഗ്രാമീണ വായനശാല വാർഷികത്തോടനുബന്ധിച്ച് നാട്ടകം കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽനടന്ന വില്വധ്വനി നാടകോത്സവം സമാപിച്ചു.
ജാനകി സന്തോഷ് സംവിധാനംചെയ്ത, കുട്ടികൾ കഥാപാത്രങ്ങളായ നൂറ്റാണ്ടുകൾക്കിപ്പുറം എന്ന നാടകമാണ് അവസാനമായി അരങ്ങിലെത്തിയത്. വായനശാല വൈസ് പ്രസിഡന്റ് എൻ. രാംകുമാറാണ് നാടകത്തിന്റെ രചന നിർവഹിച്ചത്. നാടകത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ലയൺസ് ക്ലബ് ഓഫ് വില്വാദ്രി പാമ്പാടിയും നാടകങ്ങളിൽ പങ്കെടുത്ത എല്ലാവർക്കുമുള്ള സമ്മാനങ്ങൾ നാട്ടകം കലാ സാംസ്കാരികവേദിയും ഗ്രാമീണ വായനശാലയും ചേർന്നു നൽകി. സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് കെ.പി. ഉമാശങ്കർ അധ്യക്ഷനായിരുന്നു.