കെഎസ്എഫ്ഇഎസ്എ - സിഐടിയു ജില്ലാ സമ്മേളനം
1546427
Tuesday, April 29, 2025 1:55 AM IST
തൃശൂർ: കെഎസ്എഫ്ഇ എസ്എ- സിഐടിയു ജില്ലാ സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബൈജു ആന്റണി അധ്യക്ഷനായിരുന്നു.
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു.പി. ജോസഫ്, ദേശീയ ജനറൽ കൗണ്‍സിൽ അംഗം പി.കെ. ഷാജൻ, ജില്ലാ സെക്രട്ടറി ടി. സുധാകരൻ, ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി. കേശവകുമാർ, ഏജന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. അജിത്കുമാർ, ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.വി. വിനോദ്കുമാർ, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുരളീകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് ഷമീർ മുഹമ്മദ്, മണിക്കുട്ടി പി. കുര്യാക്കോസ്, ആർ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി പി.എൻ. വിഷ്ണു- പ്രസിഡന്റ്, ബൈജു ആന്റണി- സെക്രട്ടറി, പി.യു. റംലത്ത്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.