കേരള കോൺഗ്രസ് -എം മലയോര ജാഥ സമാപിച്ചു
1535768
Sunday, March 23, 2025 7:03 AM IST
ചാലക്കുടി: വന്യജീവി ആക്രമങ്ങൾക്കെതിരെ കേരള കോൺഗ്രസ് -എം തൃശൂർ ജില്ലാ പ്രസിഡന്റ്് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് നേതൃത്വം നൽകിയ മലയോര ജാഥ ചായ്പ്പൻകുഴിയിൽ സമാപിച്ചു. സമാപന സമ്മേളനം മുൻ എംഎൽ എ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഡേവീസ് അധ്യക്ഷത വഹിച്ചു.
ജാഥക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ബേബി മാത്യു കാവുങ്കൽ, ഡെന്നീസ് കെ. ആന്റണി, അഡ്വ.പി.ഐ. മാത്യു, ബേബി നെല്ലിക്കുഴി, ഷാജി ആനി തോട്ടം, പോളി റാഫേൽ, കെ ഒ.വർഗീസ്, ബിജു ആന്റണി, ജിമ്മി വർഗീസ്, ജൂലിയസ് ആന്റണി എന്നിവർ പ്രസംഗിച്ചു.