ഫോണിലേക്ക് മെസേജ് അയച്ചതിന്റെ പേരില്‍ പതിനേഴുകാരനെ ഉപദ്രവിച്ചു: മൂന്നുപേർ പിടിയിൽ
1535264
Saturday, March 22, 2025 1:00 AM IST
മണ്ണുത്തി: ഫോണിലേക്ക് മെസേജ് അയച്ചതിന്റെപേരിൽ പതിനേഴുകാരനെ ദേഹോപദ്രവംചെയ്തു. കേസില്‍ പ്രതികളായ കൊഴുക്കുള്ളി സ്വദേശി കേളങ്ങാത്ത ജിഷ്ണു(24), ഒല്ലൂക്കര ഇലഞ്ഞിക്കുളം സ്വദേശി വടക്കൂടൻ അതുൽ(30), കൊഴുക്കുള്ളി സ്വദേശി കളപ്പുരയ്ക്കൽ ഇതിഹാസ്(20) എന്നിവരെയാണ് ഇൻസ്പെക്ടർ എം.കെ. ഷമീറിന്റെ നേതൃത്വത്തിൽ മണ്ണുത്തി സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
ഈ മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം. മരത്താക്കര സ്വദേശിയായ പതിനേഴുകാരനെ സ്കൂട്ടറിൽ പട്ടാളക്കുന്നത്തു കൊണ്ടുപോയി പ്രതികൾ ദേഹോപദ്രവം ചെയ്യുകയായിരുന്നു.
പരാതി ലഭിച്ചതിനെതുടർന്ന് മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളിലൊരാളായ ജിഷ്ണുവിനെതിരേ മണ്ണുത്തി, ഒല്ലൂർ പോലീസ് സ്റ്റേഷനുകളിലായി 19 കേസുകളുണ്ട്. അതുലിനെതിരേ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ ഒരു കേസും ഇതിഹാസിനെതിരേ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നാലു കേസുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത്, ഷൈജി കെ.ആന്റണി, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ, അബിൻദാസ്, സന്ദീപ്, വിപിൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.