60 സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പുകള്‍: 5600പേര്‍ക്ക് തെളിമയുള്ള കാഴ്ചയൊരുക്കി മനക്കുളങ്ങര ലയന്‍സ് ക്ലബ്
1514931
Monday, February 17, 2025 1:16 AM IST
കൊടകര: തിമരരോഗമുള്ളവര്ക്ക് സൗജന്യശസ്ത്രക്രിയയും വൈദ്യസഹായവും ലഭ്യമാക്കി അവരെ തെളിമയുള്ള കാഴ്ചയുടെ ലോകത്തേക്ക് കൈപിടിച്ചുകയറ്റുകയാണ് മനക്കുളങ്ങര ലയന്‍സ് ക്ലബ്. പതിനഞ്ചുവര്‍ഷംമുമ്പ് തുടങ്ങിവച്ച പ്രതിമാസ നേത്രപരിശോധനയും സൗജന്യ തിമിര നിര്‍ണയ ക്യാമ്പും മുടക്കംവരുത്താതെ മുന്നോട്ടുകൊണ്ടുപോകുകയാണ് ഈ സംഘടന.
ഇതിനോടകം സംഘടിപ്പിച്ച 160 സൗജന്യ ക്യാമ്പുകളിലൂടെ 13000ത്തോളംപേരെ നേത്രപരിശോധനയ്ക്ക് വിധേയരാക്കാനും 5600 ഓളം പേര്‍ക്ക് തിമിരശസ്ത്രക്രിയ നടത്തികൊടുക്കാനും മനക്കുളങ്ങര ലയണ്‍സ് ക്ലബിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് പി. രാധാകൃഷ്ണന് പറഞ്ഞു.
2010ലാണ് ക്ലബ് പ്രതിമാസ നേത്രപരിശോധന ക്യാമ്പുകള്‍ക്ക് തുടക്കംകുറിച്ചത്. ഈ പരമ്പരയിലെ 160-ാമത്തെ ക്യാമ്പ് ഇന്നലെ നടന്നു.
എല്ലാമാസവും മൂന്നാമത്തെ ഞായറാഴ്ചകളില്‍ കൊടകര ജിഎല്‍പി സ്കൂളിലാണ് ക്യാമ്പ്.