ലീഡർ സ്മാരകപുരസ്കാരം ടി.വി. ചന്ദ്രമോഹന് സമ്മാനിച്ചു
1514234
Saturday, February 15, 2025 1:51 AM IST
പുന്നയൂർക്കുളം: ലീഡർ കെ. കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരം യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫല കവും അടങ്ങുന്നതാണ് അവാർഡ്. ആൽത്തറ ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പി. ഗോപാലൻ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻമാരായ അബ്ദുൾ പുന്നയൂർക്കുളം, സൈനുദ്ധീൻ പുന്നയൂർക്കുളം, മുതിർന്ന പത്രപ്രവർത്തകൻ എം. വി. ജോസ് എന്നിവരേയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും ആദരിച്ചു. കെപിസിസി സെക്രട്ടറി പി.ടി. അജയ് മോഹൻ, ഒ. അബ്ദുറഹ്മാൻകുട്ടി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ്, ജോസഫ് ചാലിശേരി, വി.കെ. ഫസലുൽ അലി, പി. രാജൻ, എൻ.ആർ. ഗഫൂർ, എ. കെ. സതീഷ്കുമാർ, വ്യവസായി തടാകം കുഞ്ഞുമുഹമ്മദ് ഹാജി, എം.വി. ഹൈദരാലി, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്് പി.പി. ബാബു, എ.എം. അലവുദീൻ, അർബൻ ബാങ്ക് പ്രസിഡന്റ് കെ.ഡി. വീരമണി എന്നിവർ പ്രസംഗിച്ചു.