കള്ളുചെത്തുതൊഴിലാളികൾ മാർച്ചും ധർണയും നടത്തി
1513935
Friday, February 14, 2025 1:40 AM IST
തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് തൃശൂർ ജില്ലാ ടോഡി വർക്കേഴ്സ് യൂണിയന്റെ - സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് മാർച്ചും ധർണയും നടത്തി.
കള്ളുചെത്തു വ്യവസായവും തൊഴിലും സംരക്ഷിക്കുക, ടോഡി ബോർഡിന്റെ പ്രവർത്തനത്തിനു ഫണ്ട് അനുവദിക്കുക, എക്സൈസ് ഉദ്യോഗസ്ഥരുടെ തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കുക, ലേലവ്യവസ്ഥകൾ ലഘൂകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് യു.പി. ജോസഫ് അധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി സി.കെ. വിജയൻ, ഒ.എസ്. സുധീർ എന്നിവർ പ്രസംഗിച്ചു.